NEWS
24 മണിക്കൂറിനിടെ 2,000 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്ന് നടി
03/04/2025 12:42 PM IST
nila

24 മണിക്കൂറിനിടെ 2,000 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപിച്ച് നടി. അമേരിക്കൻ നടിയും ഓൺലി ഫാൻസ് താരവുമായ ബോണി ബ്ലൂ ആണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജനുവരിയിൽ പതിന്നാല് മണിക്കൂറിനുള്ളിൽ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 24 മണിക്കൂർ കൊണ്ട് 2,000 പുരുഷന്മാരുമായി കിടക്ക പങ്കിടുമെന്ന് യുവതി പ്രഖ്യാപിച്ചിരിക്കുന്നത്.
കാമില അറോജോ എന്ന ഇൻഫ്ലുവൻസറുടെ പോഡ്കാസ്റ്റിലാണ് ബോണി ബ്ലൂ തന്റെ പുതിയ ചലഞ്ച് പ്രഖ്യാപിച്ചത്. ഈ ചലഞ്ചിൽ തനിക്കൊപ്പം പങ്കെടുക്കാൻ കാമില അറോജോയെ താരം ക്ഷണിക്കുകയും ചെയ്തു. എന്നാൽ, തനിക്കു ഭയമാണെന്നായിരുന്നു കാമിലയുടെ പ്രതികരണം. നിയമതടസ്സങ്ങൾ ഇല്ലെങ്കിൽ പാർട്ടിയുടെ ലൈവ് സ്ട്രീമിങ് നടത്തുമെന്നും ബോണി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











